ആഘോഷങ്ങൾ ഒഴിവാക്കി ശബരിമല തിരുവാഭരണ ഘോഷയാത്ര - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 19, ശനിയാഴ്‌ച

ആഘോഷങ്ങൾ ഒഴിവാക്കി ശബരിമല തിരുവാഭരണ ഘോഷയാത്ര


കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്   ഈ വർഷത്തെ ശബരിമല തിരുവാഭരണ ഘോഷയാത്ര  നടത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു അറിയിച്ചു.   പൊലീസും മെഡിക്കൽ ടീമും അടക്കം നൂറു പേർ മാത്രം അടങ്ങുന്ന സംഘമാണ് തിരുവാഭരണ ഘോഷയാത്രയെ  അനുഗമിക്കുന്നത്.   ഘോഷയാത്ര കടന്നു പോകുന്ന  വഴിനീളെയുള്ള സ്വീകരണങ്ങൾ ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു അറിയിച്ചു. 


മകരവിളക്ക് സമയത്തെ കോവിടിന്റെ  സാഹചര്യം അനുസരിച്ച് കൂടുതൽ ഭക്തരെ പ്രവേശിക്കുന്നതിനേ കുറിച്ച് തീരുമാനം എടുക്കുന്നതായിരിക്കുമെന്നും  കോടതി നിർദേശമനുസരിച്ച് 5000 പേരെ പ്രവേശിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ദേവസ്വം ബോർഡ് ആരംഭിച്ചുവെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.   സംസ്ഥാന പൊലീസ് തീരുമാനിക്കുന്നതനുസരിച്ച് വെർച്വൽ ക്യു ബുക്കിംഗ് ആരംഭിക്കുമെന്നും എൻ. വാസു വ്യക്തമാക്കി.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad