സത്യൻ എം.ൽ.എ യുടെ വികസന ഫണ്ടിൽ നിന്നും സ്കൂൾ ബസുകൾ അനുവദിച്ചു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 24, വ്യാഴാഴ്‌ച

സത്യൻ എം.ൽ.എ യുടെ വികസന ഫണ്ടിൽ നിന്നും സ്കൂൾ ബസുകൾ അനുവദിച്ചു

 


അഡ്വ.ബി.സത്യൻ എം.എൽ.എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ വീതം ചിലവിട്ട് അവനവഞ്ചേരി പരവൂർക്കോണം ഗവ.എൽ.പി സ്കൂളിനും, നിലക്കാമുക്ക് ഗവ.യുപി സ്കൂളിനുമായി പുതിയ ബസുകൾ നൽകുന്നത്. തിരുവനന്തപുരം പള്ളിച്ചൽ ടാറ്റാ മോട്ടോഴ്സിന്റെ ഷോറൂമിൽ വാഹന രെജിസ്ട്രേഷന്റെ അവസാന ഘട്ട നടപടികൾ പൂർത്തിയായി വരുന്നു. 


 


ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ മറ്റ് മേഖലകൾക്ക് പുറമെ വിദ്യാഭ്യാസ രംഗത്തും 50 കോടിയോളം രൂപയാണ് എം.എൽ.എ വികസന ഫണ്ടിൽ നിന്നും ചിലവഴിക്കുന്നത്. പുതിയ മന്ദിരങ്ങൾ, ഫർണിച്ചറുകൾ, ഹൈടെക്ക് പഠന മുറികൾ, സ്കൂൾ ബസുകൾ തുടങ്ങി വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ വിട്ട് വീഴ്ച കൂടാത്ത പ്രവർത്തനമാണ് നടപ്പിലാക്കുന്നത്. അടച്ച് പൂട്ടൽ ഭീഷണി നേരിട്ടിരുന്ന പേരൂർ വടശ്ശേരി യു.പി.എസ്, പരവൂർക്കോണം എൽ.പി സ്കൂളുകൾ എന്നിവിടങ്ങളിൽ നിലവിൽ നൂറ് കണക്കിന് വിദ്യാർത്ഥികളാൽ സമ്പന്നമ്മാണ്. സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി പ്രാദേശിക തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഈ മേഖലയിൽ അശ്വവേഗത്തിൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിച്ചു. കൂടാതെ പുതിയ അധ്യയന വർഷത്തിൽ വാഹനങ്ങൾ അതത് സ്കൂളുകൾക്ക് കൈമാറുമെന്നും അഡ്വ.ബി.സത്യൻ എം.എൽ.എ അറിയിച്ചു.

Post Top Ad