ഹയര്‍ സെക്കന്ററി, പത്താം തരം തുല്യതാ കോഴ്സ് ; രജിസ്‌ട്രേഷൻ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 24, വ്യാഴാഴ്‌ച

ഹയര്‍ സെക്കന്ററി, പത്താം തരം തുല്യതാ കോഴ്സ് ; രജിസ്‌ട്രേഷൻ

 


സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള  ഹയര്‍ സെക്കന്ററി, പത്താം തരം തുല്യതാ കോഴ്സുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 2021 ജനുവരി 1 ന് ആരംഭിക്കും. ഹയര്‍സെക്കന്ററി തുല്യതാ കോഴ്സിൽ   22 വയസ് പൂര്‍ത്തിയായവര്‍ക്കും  17 വയസ് പൂര്‍ത്തിയായവര്‍ക്ക് പത്താം തരം തുല്യതാ കോഴ്സിനും ചേരാവുന്നതാണ്.  ഹയര്‍സെക്കന്ററി കോഴ്സിന്  2,500 രൂപയും പത്താംതരത്തിന് 1,850 രൂപയുമാണ് ഫീസ് ഈടാക്കുന്നത്.  കോഴ്സിൽ ചേരാൻ താല്പര്യമുള്ളവർ  www.literacymission kerala.org എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.  ഫെബ്രുവരി ഇരുപത്തിയെട്ടാണ് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471-2556740  നമ്പരിൽ ബന്ധപ്പെടുക.

Post Top Ad