സൂപ്പര്‍ മാർക്കറ്റുകളിൽ ക്യാരിബാഗ് വില്‍പന നിയമ വിരുദ്ധം - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 26, ശനിയാഴ്‌ച

സൂപ്പര്‍ മാർക്കറ്റുകളിൽ ക്യാരിബാഗ് വില്‍പന നിയമ വിരുദ്ധം

 


സൂപ്പര്‍ മാർക്കറ്റുകളിൽ   ക്യാരിബാഗ് വില്‍പന  നടത്തുന്നത്  നിയമവിരുദ്ധമെന്ന് ദേശീയ ഉപഭോക്തൃ കമ്മീഷന്‍. ഇതിനെതിരെ ബിഗ്ബസാർ നൽകിയ  അപ്പീലും ഉപഭോക്തൃ കമ്മീഷന്‍ തള്ളി. ഉപഭോക്താക്കളുടെ ബാഗുകള്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ കൗണ്ടറുകളിലെ ക്യാരിബാഗ് വില്‍പന അനധികൃതമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ക്യാരിബാഗ് വില്‍പന നിയമ വിരുദ്ധമാണെന്ന വിവിധ സംസ്ഥാന കമ്മീഷനുകളുടെ ഉത്തരവിനെതിരെയുള്ള ഹർജികളും കമ്മീഷന്‍ തള്ളി.സൂപ്പര്‍ മാര്‍ക്കറ്റുകള്‍ നിര്‍ബന്ധമായി ക്യാരിബാഗിന് പണം ഈടാക്കരുതെന്നും ദേശീയ ഉപഭോക്തൃ  കമ്മീഷന്‍ വ്യക്തമാക്കി. 

Post Top Ad