ഫ​സ്​​റ്റ്​​ബെ​ൽ ഡി​ജി​റ്റ​ൽ ക്‌ളാസ്സുകളിൽ സമയമാറ്റം - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 4, വെള്ളിയാഴ്‌ച

ഫ​സ്​​റ്റ്​​ബെ​ൽ ഡി​ജി​റ്റ​ൽ ക്‌ളാസ്സുകളിൽ സമയമാറ്റം

 

കൈ​റ്റ് വി​ക്ടേ​ഴ്സി​ലൂ​ടെ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ഫ​സ്​​റ്റ്​​ബെ​ൽ ഡി​ജി​റ്റ​ൽ ക്ലാ​സു​ക​ളുടെ സമയം  പു​നഃ​ക്ര​മീ​ക​രി​ക്കു​ന്നു.  ആ​ദ്യം പൊ​തു​പ​രീ​ക്ഷ ന​ട​ക്കു​ന്ന പത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ൾക്ക് കൂ​ടു​ത​ൽ സ​മ​യം ന​ൽകി​യാ​ണ് സമയ ക്ര​മീ​ക​ര​ണം. പു​തുക്കിയ ടൈം​ടേ​ബി​ൾ അ​നു​സ​രി​ച്ച് തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി​വ​രെ പ്ല​സ് ടു​വി​ന് ദി​വ​സം ഏ​ഴു ക്ലാ​സും, പത്തിന് ​അ​ഞ്ചു ക്ലാ​സും ഉ​ണ്ടാ​കും. പ്ല​സ് ടു​വി​ന്  നാ​ലു​ മു​ത​ൽ ആ​റു​ വ​രെ നാ​ലു​ ക്‌ളാസ്സുകൾ വൈകിട്ട്  അ​ധി​ക​മാ​യി സം​പ്രേ​ഷ​ണം ചെയ്യും.  പ്ല​സ്‍വ​ണി​ന്​ നി​ല​വി​ലു​ള്ള​തു​പോ​ലെ‍ രാ​വി​ലെ 11 മു​ത​ൽ 12 വ​രെ ര​ണ്ടു ക്‌ളാസും  10ാം ക്ലാ​സി​ന് രാ​വി​ലെ 9.30 മു​ത​ൽ 11 വ​രെ​യു​ള്ള മൂ​ന്ന്​ ക്ലാ​സു​ക​ൾക്ക് പു​റ​മെ വൈ​കീ​ട്ട്​ മൂ​ന്നു മു​ത​ൽ നാ​ലു വ​രെ ര​ണ്ടു അധിക ക്‌ളാസ് കൂടി ഉണ്ടായിരിക്കുന്നതാണ്. 


ഉ​ച്ച​ക്ക്​ ര​ണ്ടി​നും 2.30നു​മാ​യി എ​ട്ട്, ഒ​മ്പ​ത് ക്ലാ​സു​ക​ൾക്ക്  ഓ​രോ ക്ലാ​സു​ണ്ടാ​കും. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ ഏഴാം ക്‌ളാസിന് ഉച്ചക്ക് 1.30നാ​ണ് ക്ലാ​സ്. ആ​റാം ക്ലാ​സി​ന് ചൊ​വ്വ (1.30), ബു​ധ​ൻ (ഒ​രു മ​ണി), വെ​ള്ളി (12.30) ദി​വ​സ​ങ്ങ​ളി​ലും അ​ഞ്ചാം ക്ലാ​സി​ന് ചൊ​വ്വ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക്ക്​ ഒ​ന്നി​നുമായിരിക്കും ക്‌ളാസ്സുകൾ. നാ​ലാം ക്ലാ​സി​ന് തി​ങ്ക​ൾ (1.00), ബു​ധ​ൻ (12.30), വെ​ള്ളി (12.00) ദി​വ​സ​ങ്ങ​ളി​ലും മൂ​ന്നാം ക്ലാ​സി​ന് തി​ങ്ക​ൾ, ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ 12.30നും ഒ​ന്നാം ക്ലാ​സി​ന് തിങ്കൾ, ബുധൻ ദിവസങ്ങളിലും ര​ണ്ടാം ക്ലാ​സി​ന് ചൊ​വ്വ​യും വ്യാ​ഴ​വും ഉ​ച്ച​ക്ക്​ 12നും ​ആ​യി​രി​ക്കും ക്ലാ​സ്.


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad