ജില്ലയിലെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി ; ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയറാകും - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 25, വെള്ളിയാഴ്‌ച

ജില്ലയിലെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി ; ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയറാകും

 


മുടവൻമുകൾ വാർഡ് കൗൺസിലർ ആര്യ രാജേന്ദ്രനെ തിരുവനന്തപുരം കോർപ്പറേഷൻ മേയറാക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. ജില്ലയിലെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു ആര്യ. ബാലസംഘം സംസ്ഥാന പ്രസിഡന്‍റാണ്  ആര്യ രാജേന്ദ്രൻ .  യുവ വനിതാ നേതാവിനെ മേയറാക്കുന്നതിലൂടെ മുമ്പ് വികെ പ്രശാന്തിനെ മേയറാക്കിയപ്പോൾ കിട്ടിയത് പോലെയുള്ള യുവജന പിന്തുണ കൂടി കിട്ടുമെന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്. രാജ്യത്തെ തന്നെ എറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂർവ നേട്ടവം ആര്യക്കും തിരുവനന്തപുരത്തിനും സ്വന്തമാകും. 

Post Top Ad