തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പിൽ മന്ത്രി എ സി മൊയിദീനെതിരെ ആരോപണവുമായി അനിൽ അക്കര എം.എൽ.എ. ഔദ്യോഗികമായി വോട്ടെടുപ്പ് തുടങ്ങുന്നതിന് മുൻപ് മന്ത്രി വോട്ടു ചെയ്തു എന്നാണ് ആരോപണം. മന്ത്രിയുടെ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അനില്‍ അക്കര എംഎല്‍എ രംഗത്തെത്തി. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് പോളിങ്ങിന്റെ ഔദ്യോഗിക സമയം എന്നാൽ മന്ത്രി എ.സി മൊയ്തീന് രാവിലെ 6.56 ന് വോട്ട് ചെയ്തുവെന്നാണ് അനില്‍ അക്കരെയുടെ പരാതി. രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ തൃശൂർ വടക്കാഞ്ചേരിയിലാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്. എന്നാൽ ഈ സമയത്ത് ബൂത്തിലുണ്ടായിരുന്ന പോളിങ് ഏജന്റുമാരോ മറ്റാരെങ്കിലുമോ ഇതിൽ ഏതെങ്കിലും തരത്തിൽ എതിർപ്പറിയിച്ചില്ല. മന്ത്രി ബൂത്ത് വിട്ട പോയ ശേഷം ഇക്കാര്യം വാർത്തയായതോടെ വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര മന്ത്രിക്കെതിരെ രംഗത്തെത്തി. പ്രിസൈഡിങ് ഓഫീസര്‍ ക്ഷണിച്ചിട്ടാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ വിശദീകരണം നല്‍കേണ്ടത് അവരാണെന്നാണ് വിവാദത്തില്‍ മന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം. സംഭവത്തെ കുറിച്ച് പരാതി കിട്ടിയാൽ പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
2020, ഡിസംബർ 10, വ്യാഴാഴ്ച
രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ; മന്ത്രി എസി മൊയ്തീന്റെ വോട്ട് വിവാദത്തിൽ
Tags
# Kerala News

About EC Online Tv
Kerala News
ലേബലുകള്‍:
Kerala News