മൊബൈൽ ഫോൺ മോഷണ കേസിലെ പ്രതികൾ അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 12, ശനിയാഴ്‌ച

മൊബൈൽ ഫോൺ മോഷണ കേസിലെ പ്രതികൾ അറസ്റ്റിൽ

 


തിരുവനന്തപുരം മൊബൈൽ ഫോൺ  മോഷണ കേസിലെ  പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം അയത്തിൽ വിഷ്ണു കോവിലിന് സമീപം ഉണ്ടക്കണ്ണൻ സനൽ എന്ന് വിളിക്കുന്ന സനൽ കുമാർ (39), കല്ലിയൂർ പുന്നമൂട് സ്‌കൂളിന് സമീപം ഷാജി മാത്യു (38) എന്നിവരാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം തമ്പാനൂർ കൃപ തിയേറ്ററിന് സമീപം പാർക്ക് ചെയ്തിരുന്ന മണക്കാട് ആറ്റുകാൽ പുതുനഗർ സ്വദേശിയായ ഉണ്ണിക്കൃഷ്ണന്റെ ഓട്ടോറിക്ഷയിൽ നിന്നും  പ്രതികൾ 10,000 രൂപ വിലയുളള മൊബൈൽ ഫോൺ മോഷ്ടിച്ചു. മോഷണ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ തമ്പാനൂർ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ്  പ്രതികൾ പിടിയിലായത്. 


തമ്പാനൂർ, ഫോർട്ട് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ പ്രതികൾക്കെതിരെ നിരവധി മോഷണക്കേസുകൾ നിലവിലുണ്ട്. പ്രതികൾക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരമുളള നിയമനടപടികൾ സ്വീകരിക്കുമെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഡോ. ദിവ്യ വി. ഗോപിനാഥ് അറിയിച്ചു. തമ്പാനൂർ എസ്.എച്ച്.ഒ ബൈജു.എ, എസ്.ഐമാരായ സുധീഷ്, വിമൽ രംഗനാഥ്, എസ്.സി.പി.ഒമാരായ സഞ്ജു, സജയൻ സി.പി.ഒമാരായ ശ്രീനാഥ്, പ്രാൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 


Post Top Ad