തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നും രണ്ട് കൊലക്കേസ് പ്രതികള്‍ രക്ഷപ്പെട്ടു. വീരണകാവ് രാജേഷ്, ശ്രീനിവാസന് എന്നിവരാണ് ജയിലില്‍ നിന്നും രക്ഷപ്പെട്ടത്. ജോലിക്ക് പോയശേഷം രാത്രി ഇരുവരും സെല്ലില്‍ തിരിച്ചെത്തിയില്ല. പത്താംക്ലാസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാജേഷ്. ഇളവുകളില്ലാതെ ജീവപര്യന്തം ശിക്ഷയാണ് രാജേഷിന് വിധിച്ചിരിക്കുന്നത്. ഭാര്യയെ കൊന്ന കേസിലെ പ്രതിയാണ് ശ്രീനിവാസൻ. രക്ഷപ്പെട്ട പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.