സുഗതകുമാരിയുടെ ജീവിതം പ്രകൃതി സ്നേഹത്തിന്റെ അടയാളം: ഇപ്റ്റ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 23, ബുധനാഴ്‌ച

സുഗതകുമാരിയുടെ ജീവിതം പ്രകൃതി സ്നേഹത്തിന്റെ അടയാളം: ഇപ്റ്റ

 


മനുഷ്യസ്നേഹത്തിന്റെയും പ്രകൃതിജീവനത്തിന്റെയും അടയാളമായിരുന്നു കവയത്രിയായ സുഗതകുമാരിയുടെ ജീവിതമെന്ന് ഇന്ത്യൻ പീപ്പിൾസ് തീയറ്റർ അസോസിയേഷൻ (ഇപ്റ്റ )ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. തലമുറകളുടെ ജീവന്റെ അടിസ്ഥാനം പ്രകൃതിയുടെ നിലനിൽപ്പാണ്. അതിന് നാശം സംഭവിക്കുമ്പോൾ സാമൂഹം ഒന്നാകെ  ദുരിതത്തിലാകുന്നു. ഈ തിരിച്ചറിവാണ് പ്രകൃതിസംരക്ഷണത്തിനും മനുഷ്യസ്നേഹത്തിനും മുന്നിട്ടിറങ്ങാൻ സുഗതകുമാരി ടീച്ചറെ പ്രേരിപ്പിച്ചത്. 

            സഹജീവിസ്നേഹം വാക്കുകളിലല്ല,പ്രവർത്തിയിലാണെന്ന് കാട്ടിത്തന്ന, മതവിദ്വേഷത്തിനും വർഗ്ഗീയ ചിന്തകൾക്കും എതിരെ നിലകൊണ്ട ഒരു മനുഷ്യ സ്നേഹിയായഎഴുത്തുകാരിയെയാണ് സുഗതകുമാരി ടീച്ചറുടെ വേർപാടിലൂടെ  നമുക്ക് നഷ്ടമായതെന്ന് ജില്ലാകമ്മിറ്റി പ്രസിഡന്റ് ഇ.വേലായുധനും സെക്രട്ടറി രാധാകൃഷ്ണൻ കുന്നുംപുറവും അഭിപ്രായപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad