തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു. നിലവിലെ ലീഡ് നില അനുസരിച്ച് ആറ്റിങ്ങൽ നഗരസഭയിൽ മൂന്ന് സീറ്റിൽ എൽ ഡി എഫും ഒരിടത്ത് യു ഡി എഫും ഒരിടത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയും ലീഡ് ചെയ്യുന്നു. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ മൂന്നിടത്ത് എല്‍.ഡി.എഫും ഒരു ഡിവിഷനില്‍ യു.ഡി.എഫും മുന്നിട്ടു നില്ക്കുന്നു. മറ്റുള്ളവര്‍ ഒരു ഡിവിഷനിലും ലീഡ് ചെയ്യുന്നു. വർക്കല നഗരസഭ ഒന്നാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി സജിനി എസ് വിജയിച്ചു. രണ്ടാം വാർഡിൽ ജി ജയചന്ദ്രൻ നായർ വിജയിച്ചു. വർക്കല മുനിസിപ്പാലിറ്റിയിൽ 3 സീറ്റിൽ എൽഡിഎഫ് വിജയിച്ചു.