അമ്മയുടെ അസ്വഭാവിക മരണം ; മകൻ അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 19, ശനിയാഴ്‌ച

അമ്മയുടെ അസ്വഭാവിക മരണം ; മകൻ അറസ്റ്റിൽ

 


ആലപ്പുഴയിൽ വാടയ്​ക്കൽ വട്ടത്തിൽ ക്ലീറ്റസിന്‍റെ ഭാര്യ ഫിലോമിനയെ (65) കൊലപ്പെടുത്തിയ കേസിൽ​ മകൻ സുനീഷിനെ ​ (37) അറസ്റ്റുചെയ്തു. അതേ സമയം അടുക്കളയിലെ ജോലിക്കിടെ സാധനം എടുക്കുന്നതിനിടെ കൊരണ്ടിപ്പലക തലയിൽ വീണ്​ ഗുരുതര പരിക്കേറ്റതായാണ്​ ബന്ധുക്കൾ പൊലീസിനോട്​ പറഞ്ഞിരുന്നത്. ഈമാസം അഞ്ചിന്​ രാത്രി 8.30നായിരുന്നു സംഭവം. അബോധാവസ്ഥയിലായ ഇവരെ അയൽവാസികൾ ചേർന്ന്​​ ആദ്യം സഹകരണആശുപത്രിയിലും പിന്നീട്​ വണ്ടാനം മെഡിക്കൽകോളജ്​ ആശുപത്രിയിലും എത്തിച്ചിരുന്നു.ബന്ധുക്കൾ പറഞ്ഞ കാര്യത്തിൽ ചികിൽസിച്ച ഡോക്ടറിനും സംശയം തോന്നിയിരുന്നു. ഇതിനെ തുടർന്ന് അസ്വഭാവിക മരണത്തിന്​ കേസെടുത്ത്​ പൊലീസ്​ അന്വേഷണം ആരംഭിച്ചു.


സംസ്​കാരചടങ്ങുമായി ബന്ധപ്പെട്ട്​ കൂടുതൽപേരെ ചോദ്യംചെയ്തതോടെയാണ്​ പൊലീസിന്​ കൊലപാതകമാണെന്ന സൂചന ലഭ്യമായത്. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്പെഷൽ ബ്രാഞ്ച്​നടത്തിയ അന്വേഷണ റിപ്പോർട്ടിലും  കൊലപാതകമാണെന്ന സംശയം നിലനിൽക്കുന്നുണ്ടായിരുന്നു. തലയിൽ ശക്തമായ അടി ഏറ്റിട്ടുണ്ടെന്നും മരണ കാരണം ആഴത്തിലുള്ള മുറിവ് ആണെന്നും പോസ്​റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പോലീസ് അന്വേഷണത്തെ തുടർന്ന് സുനീഷ് ഒളിവിൽ പോയി. പ്രതിയെ വെള്ളിയാഴ്ച സൗത്ത് പോലീസ് പിടികൂടുകയായിരുന്നു. കൊലപാതകം മറച്ചു വെക്കാൻ ശ്രമിച്ച ബന്ധുക്കൾക്കെതിരെ നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു. മദ്യപിച്ചെത്തിയ സുനീഷ് അമ്മയുമായി വഴക്കിട്ടശേഷം വീടുപണിക്കായി ഉപയോഗിച്ചിരുന്ന ഉലക്കയുടെ മുറിച്ച കഷ്​ണമെടുത്ത്​ തലക്കടിക്കുകയായിരുന്നുവെന്ന്​ പൊലീസിന്​ മൊഴി നൽകി. ഈമാസം 12ന്​ ആയിരുന്നു മരണം.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

Post Top Ad