മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ഡി വിജയമോഹന് (65 ) അന്തരിച്ചു. നെടുമങ്ങാട് സ്വദേശിയാണ്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മലയാള മനോരമ ഡല്‍ഹി സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്റെ ഫെല്ലോഷിപ്പില്‍ ഇംഗ്ലണ്ടില്‍ പത്രപ്രവര്‍ത്തനത്തില്‍ ഉപരിപഠനം നടത്തിയിട്ടുണ്ട്. കേരള ലളിത കല അക്കാദമി അവാര്‍ഡ്, കേരള പ്രസ് അക്കാദമിയുടെ വി കരുണാകരന് നമ്പ്യാര്‍ അവാര്‍ഡ് , തിരുവനന്തപുരം പ്രസ് ക്ലബിന്റെ ശിവറാം അവാര്‍ഡ് , വികസനോന്മുഖ പത്രപ്രവര്‍ത്തനത്തിന് കേരള സര്‍ക്കാറിന്റെ അവാര്‍ഡ് എന്നീ അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.