തിരുവനന്തപുരം നഗരത്തിൽ കടകൾ അടിച്ച് തകർത്ത് മോഷണം. ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് മോഷണം നടത്തിയത്. മണക്കാട്, കമലേശ്വരം എന്നീ ഭാഗങ്ങളിലാണ് മോഷണം നടന്നത്. ഹെൽമറ്റ് ധരിച്ചെത്തിയ മോഷ്ടാക്കൾ മൂന്ന് കടകളുടെ ചില്ലുകൾ അടിച്ചു തകർത്തിരുന്നു. സി.സി.ടി.വി ദൃശങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.