സി എം രവീന്ദ്രന്‍ ഇ ഡിക്ക് മുന്നിൽ ഹാജരായി - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 17, വ്യാഴാഴ്‌ച

സി എം രവീന്ദ്രന്‍ ഇ ഡിക്ക് മുന്നിൽ ഹാജരായി

 


സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി  മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ‍ഡി രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു. രാവിലെ കൊച്ചി ഇ ഡി ഓഫീസിലാണ് രവീന്ദ്രൻ ഹാജരായത്.  ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള  നോട്ടീസിനെതിരെ രവീന്ദ്രന്‍ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്നു വിധി പുറപ്പെടുവിക്കാനിരിക്കെയാണ്. വിധി പ്രസ്താവനക്ക് മുൻപ് തന്നെ രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായി.  

 

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട്  മൂന്നു തവണ ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ആദ്യ മൂന്നു തവണയും  രവീന്ദ്രൻ ഇ ഡി ക്ക് മുന്നിൽ ഹാജരായില്ല.  കോവിഡ് രോ​ഗബാധയും അനുബന്ധപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ഹാജരാകുന്നതിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.      നാലാമത്തെ തവണയാണ് ഇഡി നോട്ടീസ് നൽകിയത്.  സ്വർണക്കടത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുടെ അറിവോടെയാണെന്നാണ്  കേസിലെ പ്രതി സ്വപ്ന അന്വേഷണ ഏജൻസികൾക്ക് നൽകിയ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീങ്ങിയത്. കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ അറസ്റ്റിലായതിനു  പിന്നാലെയാണ് സി എം രവീന്ദ്രനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. 


താന്‍ കേസിലെ സാക്ഷി മാത്രമാണെന്നും പ്രതിയല്ലെന്നും രവീന്ദ്രന്‍ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തനിക്ക് കോവിഡാാനന്തര അസുഖങ്ങള്‍ ഉണ്ടെന്നും  അതിനാല്‍ കൂടൂതല്‍ സമയം ചോദ്യം ചെയ്യാന്‍ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ നോട്ടീസ് സ്‌റ്റേ ചെയ്യണം എന്ന് പറയാന്‍ ഹര്‍ജിക്കാരന് അവകാശമില്ലെന്നാണ് ഇഡിയുടെ വാദം. പല തവണ സമന്‍സ് അയച്ചിട്ടും  ചോദ്യം ചെയ്യലിന് ഹാജരാകാതെ വിട്ടു നിന്നത്  നിയമത്തിന്റെ കരങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള രവീന്ദ്രന്റെ ശ്രമമാണെന്നും ഇഡി ആരോപിച്ചു. രവീന്ദ്രന്റെ വടകരയിലെ ബിനാമി സ്ഥാപനങ്ങളിലെ ആസ്തി വകകളെക്കുറിച്ചും ഇ ഡി അന്വേഷണം നടത്തുന്നുണ്ട്. 

 





Post Top Ad