വി.എസ്.എസ്.സി മുൻ ഡയറക്ടർ എസ് രാമകൃഷ്ണന്‍ അന്തരിച്ചു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 1, ചൊവ്വാഴ്ച

വി.എസ്.എസ്.സി മുൻ ഡയറക്ടർ എസ് രാമകൃഷ്ണന്‍ അന്തരിച്ചു

 


തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി) മുന്‍ ഡയറക്ടറായിരുന്ന എസ് രാമകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്  തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയിലായിരുന്നു അന്ത്യം.


1972ല്‍ ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഇന്ത്യയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണ റോക്കറ്റായ എസ്.എല്‍.വി 3 പ്രോജക്ടിന്റെ വികാസത്തില്‍ പങ്കാളിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിന്  തുടക്കം കുറിച്ചത്. . ഐഎസ്ആര്‍ഒയുടെ നിരവധി അഭിമാന പദ്ധതികളില്‍ തലവനായി പ്രവർത്തിച്ചു. 2013ലാണ്  എസ്.രാമകൃഷ്ണന്‍  വി.എസ്.എസ്.സി. ഡയറക്ടറാകുന്നത്. 2003  ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. 


Post Top Ad