ആറ്റിങ്ങൽ പാറമടയിൽ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 28, തിങ്കളാഴ്‌ച

ആറ്റിങ്ങൽ പാറമടയിൽ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി

 


ആറ്റിങ്ങൽ  കരവാരം  പാറമടയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിന്റെ മൃതദേഹം അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ കണ്ടെത്തി. നെടുമ്പറമ്പ് പാറവിള വീട്ടിൽ വിഷ്ണു (27) ആണ് മരിച്ചത്. കരവാരം പഞ്ചായത്തിലെ മുടിയോട്ടുകോണത്ത് സ്ഥിതി ചെയ്യുന്ന എം.എസ് ക്രഷേസ് ഉടമസ്ഥതയിൽ ഉള്ള പാറമടയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ അഗ്നിരക്ഷാ ഉദ്യോഗസ്ഥർ  നടത്തിയ തിരച്ചിലിനൊടുവിൽ പാറമടയുടെ  അടിത്തട്ടിൽ നിന്നും  ഏകദേശം 50 അടി ആഴത്തിൽ നിന്നുമാണ്  മൃതദേഹം കണ്ടെത്തിയത്.  ആറ്റിങ്ങൽ അഗ്നിരക്ഷാ നിലയത്തിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മനോഹരൻപിള്ള യുടെ നേതൃത്വത്തിൽ സ്ക്യൂബ ടീം അംഗങ്ങളായ ദിനേഷ്, അനീഷ്, മനു വി. നായർ, നിതിൻ, വിദ്യരാജ്, ശ്രീരൂപ്, അഷറഫ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മുകുന്ദൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ വിപിൻ, രാജഗോപാൽ, പ്രമോദ്, ഹോം ഗാർഡുകളായ അനിൽകുമാർ, സുധീർ തുടങ്ങിയവരും  റെസ്ക്യൂ ഓപ്പറേഷനിൽ പങ്കെടുത്തു.


Post Top Ad