കിഴുവിലം പോസ്‌റ്റോഫീസിൽ വിതരണത്തിനെത്തിച്ച പോസ്റ്റൽ ബാലറ്റുകൾ നഷ്ടപ്പെട്ടു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 11, വെള്ളിയാഴ്‌ച

കിഴുവിലം പോസ്‌റ്റോഫീസിൽ വിതരണത്തിനെത്തിച്ച പോസ്റ്റൽ ബാലറ്റുകൾ നഷ്ടപ്പെട്ടു

 


കിഴുവിലം പോസ്‌റ്റോഫീസിൽ  റജിസ്റ്റേഡ് പോസ്റ്റ് ആയി വിതരണത്തിനെത്തിച്ച പത്ത് പോസ്റ്റൽ ബാലറ്റുകൾ വിതരണത്തിനിടെ നഷ്ടപ്പെട്ടു.  കിഴുവിലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ വിതരണത്തിനെത്തിച്ച ബാലറ്റുകളാണ് നഷ്ടപ്പെട്ടത്.  തപാൽ വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പൊലീസ് കേസെടുത്തു. ബുധനാഴ്ച രാവിലെ പതിനൊന്നോടെയാണ് തപാൽ പോസ്റ്റൽ ബാലറ്റുകൾ നഷ്ടപ്പെട്ടത്. പോസ്റ്റൽ ബാലറ്റ്  വിതരണത്തിനിടെ  ഒരെണ്ണം മേൽവിലാസക്കാരന്റെ വീട്ടിലെത്തി വിതരണം ചെയ്തു. മടങ്ങിയെത്തി അൽപദൂരം സഞ്ചരിച്ചപ്പോഴാണ് വാഹനത്തിൽ സൂക്ഷിച്ച ബാലറ്റുകൾ നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. തുടർന്ന് തിരിച്ചെത്തി  പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും ബാലറ്റുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. 


 മേലധികാരികൾ എത്തി ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി. പോസ്റ്റൽ ബാലറ്റുകൾ നഷ്ടപ്പെട്ടതിൽ പ്രതിഷേധിച്ചും വിവരം കലക്ടർ അടക്കമുള്ളവരെ രേഖാമൂലം അറിയിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കിഴുവിലം പോസ്റ്റോഫീസ്  ഉപരോധിച്ചു.  കോൺഗ്രസ് നേതാക്കളായ ആർ.കെ രാധാമണി, എ. എസ്.ശ്രീകണ്ഠൻ , മഞ്ചുപ്രദീപ്, ആർ.ശോഭ, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ. വിശ്വനാഥൻ എന്നിവർ പ്രതിഷേധത്തിൽ  പങ്കെടുത്തു.

Post Top Ad