റെയ്ഡിന് പിന്നാലെ കെ എസ് എഫ് ഇ ശാഖകളിൽ ആഭ്യന്തര ഓഡിറ്റിംഗ് - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 1, ചൊവ്വാഴ്ച

റെയ്ഡിന് പിന്നാലെ കെ എസ് എഫ് ഇ ശാഖകളിൽ ആഭ്യന്തര ഓഡിറ്റിംഗ്


കേരള സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്എഫ്ഇയുടെ 613 ശാഖകളിലും ആഭ്യന്തര ഓഡിറ്റിംഗ്. വിജിലന്‍സ് പരിശോധനയുടെ പശ്ചാത്തലത്തിലാണ് നടപടി. എല്ലാ ശാഖകളിലും വിശദമായ പരിശോധനയുണ്ടാകും. ആഭ്യന്തര ഓഡിറ്റിംഗ് ഒരു മാസം നീണ്ട് നിൽക്കും. ഇന്ന് മുതല്‍ ഓഡിറ്റിംഗ് ആരംഭിക്കും. വിജിലന്‍സ് റെയ്ഡ് നടത്തിയ 36 ശാഖകളില്‍ ഇന്നലെ ഓഡിറ്റിംഗ് നടത്തിയിരുന്നു.  ധനകാര്യ വകുപ്പ് നടത്തുന്ന ഓഡിറ്റിംഗും ആഭ്യന്തരമായി സ്ഥാപനത്തിലുണ്ടാകുന്ന ഓഡിറ്റിംഗുമാണ് കെഎസ്എഫ്ഇയില്‍ നടത്താറുള്ളത്. ഇത് സാധാരണ നടപടിയെന്നാണ് കെഎസ്എഫ്ഇ നല്‍കുന്ന വിശദീകരണം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad