വാട്‌സ് ആപ്പിലൂടെ വര്‍ക്ക് ഫ്രേം ഹോം തട്ടിപ്പ് വ്യാപകം ; കേരളാ പോലീസിന്റെ മുന്നറിയിപ്പ് - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 25, വെള്ളിയാഴ്‌ച

വാട്‌സ് ആപ്പിലൂടെ വര്‍ക്ക് ഫ്രേം ഹോം തട്ടിപ്പ് വ്യാപകം ; കേരളാ പോലീസിന്റെ മുന്നറിയിപ്പ്


വാട്‌സ് ആപ്പിലൂടെ വര്‍ക്ക് ഫ്രേം ഹോം തട്ടിപ്പുകള്‍ വ്യാപകമാവുന്നു.   വീട്ടിലിരുന്ന് പണം സമ്പാദിക്കാന്‍ ജോലി വാഗ്‌ദാനവുവുമായാണ് പുതിയ തട്ടിപ്പ്. ‘There is a part-time job, you can use your mobile phone to operate at home, you can earn 200-3000 rupees a day, 10-30 minutes a day, new users join to get you 50 rupees, waiting for you to join. Reply 1 and long click the link to join us asap.’  ഇത്തരം സന്ദേശങ്ങളാണ് ഇരയെ കണ്ടെത്താൻ തട്ടിപ്പ് സംഘം ഉപയോഗിക്കുന്നത്.  ഇത്തരം സന്ദേശങ്ങളില്‍ വഞ്ചിതരാവരുത് എന്ന മുന്നറിയിപ്പാണ് കേരളാ പൊലീസ് നല്‍കുന്നത്. 


പ്രതിദിനം 30 മിനിട്ട് മാത്രം നിങ്ങള്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതി, 3000 രൂപയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ശമ്പളം. സന്ദേശത്തില്‍ താഴെ ഒരു ലിങ്കും തന്നിട്ടുണ്ട്.  ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ആക്ടിവേറ്റ് ആകുന്നതിലൂടെ  നിങ്ങളുടെ വിലപ്പെട്ട ഡാറ്റയും കോണ്ടാക്ടുകളും പണവും നഷ്ടപ്പെടും. തട്ടിപ്പുകാര്‍ക്ക് നമ്മുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ലഭിക്കാനും  വാട്‌സ് ആപ്പ് അക്കൗണ്ട് ലോഗൗട്ട് ചെയ്യപ്പെടാനും സാധ്യതയുണ്ട്. പല കമ്പനികളുടെയും പേരിലായിരിക്കും മെസേജ് അയക്കുന്നത്.  


ഇത്തരം ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നതിന് മുന്‍പ് ആധികാരികത ഉറപ്പുവരുത്തുക. ഇത്തരം മെസേജുകള്‍ ലഭിച്ചാല്‍ അവഗണിക്കുക. ഏത് കോണ്ടാക്ടില്‍ നിന്നാണോ ലഭിച്ചത് ആ നമ്പറിനെ ബ്ലോക്ക് ചെയ്യുക. തട്ടിപ്പിനെതിരെ അടുത്തുള്ള സ്റ്റേഷനിലോ സൈബര്‍ പൊലീസ് സ്റ്റേഷനിലോ പരാതി നല്‍കാവുന്നതാണെന്നും കേരളാ പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 

Post Top Ad