കൊവിഡ് പരിശോധനക്കായി കേരളത്തിൽ ഈടാക്കുന്നത് വൻതുകയെന്ന് പരാതി . സ്വകാര്യ ആശുപത്രികളിലെയും ലാബുകളിലെയും കൊവിഡ് പരിശോധന ഫീസ് കുറയ്ക്കണമെന്ന ആവശ്യം ഉയരുന്നു. കേരളത്തിൽ RTPCR പരിശോധനയ്ക്ക് രണ്ടായിരം രൂപയ്ക്ക് മുകളിലാണ് ഈടാക്കുന്നത് എന്നാൽ അയല്‍ സംസ്ഥാനങ്ങളിലെല്ലാം ഇത് ആയിരം രൂപയിൽ താഴെയാണ്. ഇത് മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കർണാടക , ആന്ധ്രപ്രദേശ്,മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ പല സാഹചര്യങ്ങളിലായി സ്വകാര്യ സ്ഥാപനങ്ങളിലെ കൊവിഡ് പരിശോധനാ നിരക്കിൽ കുറവ് കൊണ്ടുവന്നിരുന്നു. മഹാരാഷ്ട്രയിൽ പരിശോധനക്കായി നേരത്തെ ഈടാക്കിയിരുന്നത് മൂവായിരം രൂപയോളമായിരുന്നെങ്കിലും ഇപ്പോൾ അത് 700 രൂപയായി കുറഞ്ഞു . ആന്ധ്രാപ്രദേശിൽ 500 രൂപയും കർണാടകത്തിൽ 800 രൂപയും ആണ് ഈടാക്കുന്ന ഫീസ് . കർണാടകത്തില്‍ കൊവിഡ് രണ്ടാംഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ കൂടുതല്‍പേർ നാട്ടിലേക്ക് മടങ്ങാൻ സാധ്യത ഉണ്ടെന്നും അതിനാൽ പരിശോധന നിരക്ക് കുറക്കാൻ ഉള്ള നിർദേശം സർക്കാർ സ്വകാര്യ ആശുപത്രികൾക്കും ലാബുകൾക്കും നൽകണമെന്നുമാണ് ആവശ്യം . ഇതേ ആവശ്യവുമായി കൂടുതല്‍ മലയാളി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
2020, ഡിസംബർ 18, വെള്ളിയാഴ്ച
കൊവിഡ് പരിശോധന ; വൻതുകയെന്ന് പരാതി