യുവ നടിയെ അപമാനിച്ച സംഭവം ; പ്രതികൾ അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 21, തിങ്കളാഴ്‌ച

യുവ നടിയെ അപമാനിച്ച സംഭവം ; പ്രതികൾ അറസ്റ്റിൽ

 


കൊച്ചി  ഇടപ്പള്ളിയില്‍ ഷോപ്പിങ് മാളിൽ  വച്ച്  യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശികളായ ആദിൽ, ഇർഷാദ് എന്നിവരെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ടാണ്  പൊലീസ് ഇരുവരേയും കസ്റ്റഡിയിൽ എടുത്തത്.  കേസിലെ പ്രതികളായ ആദിലും ഇർഷാദും ഞായറാഴ്ച രാവിലെ മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുകയും നടിയോട് മാപ്പ് ചോദിക്കുന്നതായി   അറിയിക്കുകയും ചെയ്തു.   ഞായറാഴ്ച വൈകിട്ട്  കളമശ്ശേരി പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങാനെത്തിയ യുവാക്കളെ കുസാറ്റ് പരിസരത്തുവെച്ച് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. 


അതിനിടെ അപമാനിച്ച യുവാക്കൾക്ക് മാപ്പ് നൽകുന്നതായി വ്യക്തമാക്കി നടി രം​ഗത്തെത്തിയിരുന്നു.  തന്നെ അപമാനിച്ച യുവാക്കളുടെ മാപ്പപേക്ഷ സ്വീകരിച്ചതായും ഇരുവരുടെയും കുടുംബങ്ങളെ ഓർത്താണ് മാപ്പ് നൽകുന്നതെന്നും നടി ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ വ്യക്തമാക്കി. സംഭവം നടന്നതിനു പിന്നാലെ തനിക്കൊപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും പൊലീസിനും മാധ്യമങ്ങൾക്കും നടി നന്ദി പറയുകയും ചെയ്തു.  എന്നാൽ നടി മാപ്പ് നൽകിയെങ്കിലും അത് കേസിനെ ബാധിക്കില്ലെന്ന് പൊലീസ്  വ്യക്തമാക്കി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad