വാക്ക് ഇന്‍ ഇന്റര്‍വ്യു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 2, ബുധനാഴ്‌ച

വാക്ക് ഇന്‍ ഇന്റര്‍വ്യു

 


ഭാരതീയ ചികിത്സാ വകുപ്പ് നടത്തിവരുന്ന സ്‌നേഹധാര പദ്ധതിയിലേക്ക് ഫിസിയോതെറാപിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപിസ്റ്റ് കോഴ്‌സ് പാസായവര്‍ക്ക് ഫിസിയോതെറാപിസ്റ്റ് തസ്തികയിലും സൈക്കോളജിയില്‍ ബിരുദം നേടിയവര്‍ക്ക് സൈക്കോളജിസ്റ്റ് തസ്തികയിലും ഇന്റര്‍വ്യുവില്‍ പങ്കെടുക്കാൻ കഴിയും. ഫിസിയോതെറാപിസ്റ്റ് തസ്തികയില്‍ ഡിസംബര്‍ ഒന്‍പതിന് രാവിലെ പത്തുമണിക്കും സൈക്കോളജിസ്റ്റ് തസ്തികയില്‍ ഡിസംബര്‍ പത്തിന് രാവിലെ പത്തുമണിക്കുമാണ് ഇന്റര്‍വ്യു നടത്തുന്നത്. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആയുര്‍വേദ കോളേജിനു സമീപം ആരോഗ്യഭവന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് എത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2320988.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad