ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സുഗതകുമാരിക്ക് വിട - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 23, ബുധനാഴ്‌ച

ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സുഗതകുമാരിക്ക് വിട

 


ഇന്ന് രാവിലെ അന്തരിച്ച പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ സംസ്‌കാരം തിരുവനന്തപുരം ശാന്തികവാടത്തിൽ  ഔദ്യോഗിക ബഹുമതികളോടെ കോവിഡ് പ്രോട്ടോകോൾ പ്രകാരം  നടന്നു.  കോവിഡ് ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ്  മരണപ്പെട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ആംബുലൻസിൽ നേരിട്ട് തൈക്കാട് ശാന്തികവാടത്തിൽ എത്തിച്ച മൃതദേഹത്തിന് നന്ദാവനം പൊലീസ് ക്യാംപിലെ പൊലീസുകാര്‍ ഔദ്യോഗിക യാത്രയപ്പ് നൽകി.  

 

സംസ്‌കാര ചടങ്ങില്‍ ഉറ്റ ബന്ധുക്കളായ നാലുപേര്‍ മാത്രമാണ് പങ്കെടുത്തത്.   സുഗതകുമാരിയുടെ മകൾ ലക്ഷ്മിയും സഹോദരിമാരുടെ മക്കളായ ശ്രീദേവി, പത്മനാഭൻ ചെറുമകൻ വിഷ്ണു എന്നിവര്‍ മാത്രമാണ് ബന്ധുക്കളെന്ന നിലയിൽ സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ബന്ധുക്കളും പൊലീസുകാരും ശാന്തികവാടം ജീവനക്കാരുമടക്കം എല്ലാവരും പിപിഇ കിറ്റ് ധരിച്ചാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്.  സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം ജില്ലാ കളക്ടറും  സംസ്കാരചടങ്ങിൽ പങ്കെടുത്തു. ഇരുവരും പിപിഇ കിറ്റ് ധരിച്ചാണ് ചടങ്ങിൽ പങ്കെടുത്തത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad