കഴക്കൂട്ടം ഗവ.ഐ.ടി.ഐയില്‍ ഡ്രെസ് മേക്കിങ്ങ്, സ്വീയിങ് ടെക്നോളജി ട്രേഡുകളില്‍ ഏതാനും സീറ്റുകള്‍ കൂടി ഒഴിവുണ്ട്. അപേക്ഷ ഫോം ഓഫീസിൽ നിന്ന് നേരിട്ട് വാങ്ങാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 10 വൈകുന്നേരം 4 വരെ. ഒഴിവുള്ള സീറ്റുകളിലേക്കുള്ള അഡ്മിഷന് തീയതി 11.12.2020. താല്‍പ്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ഫീസ് എന്നിവ സഹിതം രക്ഷകര്‍ത്താവിനോടൊപ്പം നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2418317.