രണ്ട് പോക്സോ കോടതികൾക്ക് കൂടി അനുമതി ലഭിച്ചു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 25, വെള്ളിയാഴ്‌ച

രണ്ട് പോക്സോ കോടതികൾക്ക് കൂടി അനുമതി ലഭിച്ചു


സംസ്ഥാനത്ത് രണ്ട് പുതിയ പോക്സോ കോടതികൾ കൂടി തുടങ്ങാനുള്ള അനുമതി ലഭിച്ചു. തിരുവനന്തപുരത്തും നെടുമങ്ങാടും പോക്സോ കോടതി തുടങ്ങാനാണ് ഹൈക്കോടതി അനുമതി നൽകിയത്. പുതിയ കോടതിയുടെ പ്രവർത്തനം ജനുവരി  8 മുതൽ ആരംഭിക്കും.കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ കുറ്റകൃത്യങ്ങൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി 23 കോടതികളാണ് നിലവിൽ ഉള്ളത്. ഇതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാരിന് നിർദ്ദേശം നൽകി. 

Post Top Ad