മലയാറ്റൂര്‍ സ്മാരകസമിതി ഏര്‍പ്പെടുത്തിയ പതിനാലാമത് മലയാറ്റൂര്‍ അവാര്‍ഡ് നോവലിസ്റ്റും കഥാകൃത്തുമായ ഡോ ജോര്‍ജ് ഓണക്കൂറിന്. അദ്ദേഹത്തിന്റെ 'ഹൃദയരാഗങ്ങള്‍' എന്ന ആത്മകഥക്കാണ് അവാർഡ് ലഭിച്ചത്. 25000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. ശ്രദ്ധേയരായ എഴുത്തുകാര്‍ക്കുള്ള മലയാറ്റൂര്‍ പ്രൈസ് ശ്രീമതി സന്ധ്യ. ഇ യുടെ 'അമ്മയുള്ളതിനാല്‍' എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. 5001 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് മലയാറ്റൂര്‍ പ്രൈസ്. കെ.ജയകുമാര്‍ ഐ.എ.എസ് ചെയര്‍മാനും സതീഷ് ബാബു പയ്യന്നൂര്‍, റോസ് മേരി എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയാണ് അവാര്‍ഡ് കൃതികള്‍ തെരഞ്ഞെടുത്തത്. മനുഷ്യബന്ധങ്ങളുടെയും ആത്മസംഘർഷങ്ങളുടെയും ആർജവമുള്ള ആവിഷ്കാരമാണ് തൃശൂർ സ്വദേശിയായ ഇ സന്ധ്യയുടെ കവിതകളെന്നും ആത്മബന്ധങ്ങൾ സ്നേഹത്തിൽ ചാലിച്ച ഹൃദയഗാഥയാണ് ഡോ. ജോർജ് ഓണക്കൂറിന്റെ ‘ഹൃദയരാഗങ്ങൾ' എന്നും അവാർഡ് നിർണയ സമിതി വിലയിരുത്തി.