ലോകം കോവിഡ് വാക്സീനായുള്ള കാത്തിരിപ്പിലാണ് . ഇന്ത്യയും മഹാമാരിയെ തരണം ചെയ്യാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. പരീക്ഷണ വിജയം നേടിയ വാക്സീന് ഉടന്‍ എല്ലാവരിലും ലഭ്യമാക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം. അതേ സമയം വിവിധ വാക്സീനുകള്‍ വ്യത്യസ്ത പരീക്ഷണഘട്ടത്തിലാണ് . വാക്സിൻ ലഭ്യമാക്കുന്നവരുടെ മുൻ പട്ടികയിൽ ആരോഗ്യപ്രവർത്തകർ . 50 വയസ് കഴിഞ്ഞവർക്കൊപ്പം 50 വയസിൽ താഴെ പ്രായമുള്ള മറ്റു അസുഖങ്ങൾ ഉള്ളവരെയും രണ്ടാമതായി പരിഗണിക്കും . വാക്സിൻ കുത്തി വെക്കണമോ വേണ്ടയോ എന്നുള്ള തീരുമാനം ഓരോ വ്യക്തിക്കും എടുക്കാം. സുരക്ഷയും ഗുണമേന്മയും കൃത്യമായി ഉറപ്പാക്കിയ ശേഷം മാത്രമേ വാക്സിൻ വിതരണം ആരംഭിക്കുകയുള്ളു .
കോവിഡ് രോഗ ബാധിതർ കുത്തിവയ്പ്പ് കേന്ദ്രത്തിൽ വന്നാൽ മറ്റുള്ളവർക്കും രോഗം പകരാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ രോഗലക്ഷണങ്ങൾ മാറി 14 ദിവസത്തിന് ശേഷം മാത്രമായിരിക്കും അവർക്ക് കുത്തിവയ്പ്പ് നൽകുന്നത് . പ്രതിരോധശേഷി വർധിപ്പിക്കാൻ കോവിഡ് വന്ന് ഭേതമായവരും വാക്സീന് സ്വീകരിക്കുന്നത് ഉചിതമാണ് . ഒരേ വാക്സീന്റെ ഡോസ് തന്നെ പൂർത്തിയാക്കേണ്ടതാണ്. രാജ്യത്തെ വലിയൊരു വിഭാഗത്തിന് വാക്സീന് ലഭ്യമാക്കാനുള്ള സംവിധാനം രാജ്യത്തുള്ളതിനാൽ വാക്സിന്റെ സംഭരണം, വിതരണം എന്നിവയെപ്പറ്റി ആകുലപ്പെടേണ്ടതില്ല. വാക്സീന് പരീക്ഷണത്തിന്റെ ഓരോ ഘട്ടത്തിലും സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കിയിട്ടുള്ളതിനാൽ ലോകത്ത് എവിടെയുമുള്ള കോവിഡ് വാക്സീന്റെ അതേ മേന്മ ഇന്ത്യയിലെ വാക്സീനുമുണ്ടാകും.
കോവിഡ് വാക്സീന് കുത്തിവയ്പ്പിന് റജിസ്ട്രേഷന് നിര്‍ബന്ധമാണ് .വാക്സീന് എടുക്കേണ്ട ദിവസം, സമയം, സ്ഥലം എന്നിവ റജിസ്ട്രേഷന് സമയത്ത് നല്കുന്ന മൊബൈല്‍ നമ്പറിലേയ്ക്ക് എസ്എംഎസ് വഴി അറിയിക്കും. പരിഗണന പട്ടികയുടെ അടിസ്ഥാനത്തിൽ ആയിരിക്കും കുത്തിവയ്പ്പ് നൽകുക. റജിസ്ട്രേഷന് ഡ്രൈവിങ് ലൈസന്‍സ്, തൊഴില്‍ മന്ത്രാലയത്തിന്റെ വിവിധ പദ്ധതികള്‍ വഴി നല്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്, ജനപ്രതിനിധികളുടെ തിരിച്ചറിയല്‍ രേഖകള്‍, പാന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, പാസ്പോര്‍ട്ട്, പെന്ഷന് രേഖകള്‍, വോട്ടര്‍ ഐഡി,കേന്ദ്ര സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ തിരിച്ചറിയില്‍ കാര്‍ഡ് തുടങ്ങിയ രേഖകളില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം. റജിസ്ട്രേഷന് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ നിർബന്ധമാണ് .കാന്‍സര്‍, പ്രമേഹം, ഉയര്‍ന്ന രക്ത സമ്മര്‍ദം എന്നിവയുള്ളവര്‍ക്കും മറ്റ് അസുഖങ്ങളുള്ളവര്‍ക്കും വാക്സീന് സ്വീകരിക്കാം. വാക്സിനേഷന് ശേഷം ചെറിയ പനിയും കുത്തിവയ്പ്പ് എടുത്ത സ്ഥലത്ത് വേദനയും അനുഭവപ്പെടാം. രണ്ടാമത്തെ ഡോസ് കുത്തിവച്ച് രണ്ടാഴ്ച്ചയ്ക്ക് ശേഷം ആയിരിക്കും ശരീരത്തില്‍ ആന്റിബോഡി രൂപപ്പെടുന്നത്.