തിരുവനന്തപുരത്ത് കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തിരുവനന്തപുരം കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതി (52) യെയാണ് ഭർത്താവ് ഗോപാലൻ (67) വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തിൽ ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാക്കേറ്റത്തിനിടെ ഗോപാലൻ ഭാര്യയെ കത്തി കൊണ്ടു കഴുത്തിൽ കുത്തിയതിനുശേഷം വെട്ടുകത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
വഴക്കിനെത്തുടർന്ന് വീടിനുള്ളിൽ നിന്ന് അലർച്ച കേട്ടതോടെ നാട്ടുകാർ മകനെ അറിയിച്ചു. മകനെത്തി വാതിൽ ചവിട്ടി തുറന്ന് കയറിയപ്പൊഴാണ് അടുക്കളയിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന പത്മാവതിയെ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം വീടു പൂട്ടിയിറങ്ങിയ ഇയാള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായി തിരുവനന്തപുരം റൂറല്‍ എസ് പി എ.ശ്രീനിവാസ് അറിയിച്ചു.