കിഴുവിലം ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ജനറേറ്ററിന്റെ ഡി.ബി ഭാഗികമായി കത്തി നശിച്ചു. ഇന്നലെ രാവിലെയാണ് തീ പിടിച്ചത്. തീപിടിത്തം ഓഫീസിൽ പരിഭ്രാന്തി പടർത്തി. ഉടൻ തന്നെ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബെൻസിലാൽ, ഓഫീസ് അസിസ്റ്റന്റ് നാഫെൽ എന്നിവരുടെ നേതൃത്വത്തിൽ മറ്റ് ജീവനക്കാരുടെ സഹകരണത്തോടെ ഫയർ എക്സ്റ്റിൻ ഗ്യൂഷറുകൾ ഉപയോഗിച്ച് തീ അണച്ചു. ഓഫീസ് ജീവനക്കാരുടെ അനുയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി. ഡി.ബി യൂണിറ്റിൽ ഉണ്ടായ ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് അറിയാൻ കഴിഞ്ഞത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ 8 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച പുതിയ ജനറേറ്ററിനാണ് ഇന്നലെ തീ പിടിച്ചത്.