പിഎസ്‌സി പരീക്ഷ ; കണ്‍ഫര്‍മേഷനിൽ മാറ്റം വരുത്താൻ അവസരം - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 19, ശനിയാഴ്‌ച

പിഎസ്‌സി പരീക്ഷ ; കണ്‍ഫര്‍മേഷനിൽ മാറ്റം വരുത്താൻ അവസരം

 


2021 ഫെബ്രുവരി മാസത്തിൽ  എസ് എസ് എൽ സി വരെ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി പിഎസ്‌സി  നടത്തുന്ന പൊതു പ്രാഥമിക പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ച് കണ്‍ഫര്‍മേഷന്‍ നല്‍കിയിട്ടുള്ള ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ ചോദ്യപേപ്പറിന്റെ മാധ്യമം, പരീക്ഷ എഴുതേണ്ടതായ ജില്ല എന്നിവയില്‍ മാറ്റം വരുത്താന്‍ അവസരം. തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാർഥികൾ മാറ്റം വരുത്തുന്നതിന് jointce .psc @kerala.gov.in എന്ന മെയിൽ ഐ ഡി യിലേക്കും മറ്റു ജില്ലയിലെ ഉദ്യോഗാർഥികൾ അതാത് ജില്ലയിലെ ജില്ലാ ആഫീസറുമായി ബന്ധപ്പെട്ടും  അപേക്ഷ സമർപ്പിക്കേണ്ടതാണ്.   തങ്ങളുടെ യൂസര്‍ ഐ ഡി, മൊബൈല്‍ ഫോണ്‍ നമ്പര്‍, മാറ്റം വരുത്തേണ്ട ചോദ്യ പേപ്പര്‍ മാധ്യമം, മാറ്റം വരുത്തേണ്ട ജില്ല എന്നീ വിവരങ്ങള്‍ ഉള്‍പ്പടെ അപേക്ഷ ഡിസംബര്‍ 21 ന് വൈകിട്ട് അഞ്ചിനകം പി എസ് സി ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. 21 ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.


Post Top Ad