ഗുരുതരമായ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തിലെ വ്യാപാര സ്ഥാപനമായ പോത്തീസ് ജില്ലാ ഭരണകൂടം ഇടപെട്ട് പൂട്ടിച്ചു. കഴിഞ്ഞ ദിവസം പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കും കുറഞ്ഞ വില പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ തന്നെ അനിയന്ത്രിതമായ തിരക്കാണ് പോത്തീസില്‍ ഉണ്ടായത്. ഒരുവിധത്തിലുള്ള സാമൂഹിക അകലവും ഇവിടെയുണ്ടായിരുന്നില്ല. സന്ദര്‍ശക രജിസ്റ്ററും കൃത്യമായി സൂക്ഷിച്ചിരുന്നില്ല. പോലീസ് ഇടപെട്ട് തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും ഇത് പാലിക്കാത്തിനെ തുടര്‍ന്നാണ് വ്യാപാര സ്ഥാപനം പൂട്ടിച്ചത് . ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഇ.എം സഫീര്‍, തിരുവനന്തപുരം തഹസില്‍ദാര്‍ ഹരിശ്ചന്ദ്രന് നായര്‍, നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേരിട്ടെത്തിയാണ് പൂട്ടിച്ചത്. സ്ഥാപനത്തിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.