സ്‌കൂളുകളിലെ അമിതഫീസ് ഈടാക്കൽ ; പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാർഗനിർദേശങ്ങളായി - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 10, വ്യാഴാഴ്‌ച

സ്‌കൂളുകളിലെ അമിതഫീസ് ഈടാക്കൽ ; പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാർഗനിർദേശങ്ങളായി

 


2020-21 വർഷത്തിൽ സ്കൂളുകളിൽ ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു.  2020-21 വർഷത്തിൽ സ്‌കൂളുകൾ അമിതഫീസോ, ലാഭമോ ഈടാക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടർന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ  മാർഗ്ഗനിർദ്ദേശം. കോവിഡ് 19 എല്ലാവരെയും സാമ്പത്തികമായി ബാധിച്ചിട്ടുണ്ട്. ഈ  സാഹചര്യത്തിൽ 2020-21 അധ്യായന വർഷത്തിൽ സ്‌കൂൾ നടത്തിപ്പിന് ആവശ്യമായതിൽ അധികം തുക വിദ്യാർഥികളിൽ നിന്നും ഈടാക്കരുത്.  നേരിട്ടോ അല്ലാതെയോ ലാഭം ഉണ്ടാക്കാനുള്ള മറ്റു നടപടികളും സ്വീകരിക്കരുത്. കോവിഡ് സാഹചര്യത്തിൽ ലഭ്യമാക്കിയ സൗകര്യങ്ങൾക്ക് അനുസൃതമായി മാത്രമേ ഫീസ് ഈടാക്കാൻ പാടുള്ളൂ. കോവിഡ് പശ്ചാത്തലത്തിലുളള ഈ നിർദ്ദേശം 2020-21 കാലഘട്ടത്തിലേക്ക് മാത്രമുളളതാണെന്നും തുടർ വർഷങ്ങളിൽ ബാധകമല്ലെന്നും മാർഗ്ഗ നിർദ്ദേശത്തിൽ വ്യക്തമാക്കി. സ്വകാര്യ സ്‌കൂളുകളിൽ അമിത ഫീസ് ഈടാക്കുന്നുവെന്ന് ആരോപിച്ച്   വിദ്യാർത്ഥികൾ സമർപ്പിച്ച പരാതിയിലായിരുന്നു ഹൈക്കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചത്.

Post Top Ad