ചെമ്പകമംഗലത്ത് യുവാവിനെ കുത്തി കൊന്നു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 19, ശനിയാഴ്‌ച

ചെമ്പകമംഗലത്ത് യുവാവിനെ കുത്തി കൊന്നു

 
ചെമ്പകമംഗലത്ത് സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റത്തിനിടയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി.  ചെമ്പമംഗലം ശ്രീശാസ്തം വീട്ടിൽ  വിഷ്ണു(30)​ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം.    പ്രതി കുറക്കട സ്വദേശി വിമൽകുമാറിനെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. 


ഇന്നലെ രാത്രി ചെമ്പകമംഗലം കിംസിന്റെ നഴ്സിംഗ് കോളേജിന് സമീപത്തു  വച്ച് കൊല്ലപ്പെട്ട വിഷ്ണുവും വിമലും തമ്മിൽ  ആദ്യം വാക്കേറ്റവും തുടർന്ന്  അടിപിടിയുണ്ടായി. അടിപിടിക്കിടയിൽ  വിമൽ തന്റെ കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് വിഷ്ണുവിനെ കുത്തുകയായിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ വിഷ്ണുവിനെ കഴക്കൂട്ടം സി.എസ്.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  പരിക്കേറ്റ പ്രതിയെ  സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


  കേസിലെ പ്രതി  വിമലിന്റെ ബന്ധുവായ പെൺകുട്ടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉണ്ടായ വാക്കേറ്റമാണ്  കൊലയ്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.  അവിവിവാഹിതനായ വിഷ്ണു സ്വകാര്യ ട്രാവൽസിലെ ഡ്രൈവറാണ്. മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 
Post Top Ad