പതിമൂന്നേകാല്‍ മണിക്കൂറോളം നീണ്ടു നിന്ന ഇന്നലത്തെ ചോദ്യം ചെയ്യലിനു ശേഷം സ്വര്‍ണക്കടത്തുമായോ കള്ളപ്പണ ഇടപാടുമായോ തനിക്ക് ബന്ധമില്ലെന്ന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ മൊഴി നൽകി .യുഎഇ കോണ്‍സുലേറ്റിലെ ഉന്നതോദ്യോഗസ്ഥ എന്ന തരത്തിലാണ് സ്വപ്ന സുരേഷിനോട് സംസാരിച്ചതെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു.
രാഷ്ട്രീയ പ്രവര്ത്തകന് ആയതിനാൽ തനിക്ക് ചില ശുപാര്‍ശകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അറിഞ്ഞുകൊണ്ട് വഴിവിട്ട ഒരു ഇടപാടും നടത്തിയിട്ടില്ലെന്നും ഇ ഡിക്ക് മുന്നിൽ സി എം രവീന്ദ്രന് മൊഴി നല്കി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന എം ശിവശങ്കറിന്റെ ഔദ്യോഗികമല്ലാത്ത ഇടപാടുകള്‍ അറിയില്ലെന്നും സി എം രവീന്ദ്രന് പറഞ്ഞു. ഊരാളുങ്കല്‍ സൊസൈറ്റിയുമായി നടത്തിയ കരാര്‍ ഇടപാടുകളുടെ രേഖകൾ ഹാജരാക്കാനും രവീന്ദ്രന് നടത്തിയ വിദേശയാത്രകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണമെന്നും ഇഡി ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ 10 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി 11.15 വരെ നീണ്ടു നിന്നു. അതേ സമയം സി എം രവീന്ദ്രന് വീണ്ടും എന്‍ഫോഴ്സ്മെന്റിന് മുന്നില്‍ ഹാജരായി.