ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ; സ്വർഗവാതിൽ ഏകാദശി നാളെ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 24, വ്യാഴാഴ്‌ച

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ; സ്വർഗവാതിൽ ഏകാദശി നാളെ


ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർഗവാതിൽ ഏകാദശി നാളെ . രാവിലെ 5 മുതൽ 6.15 വരെയും 9 മുതൽ 12.30 വരെയും വൈകിട്ട് 3 മുതൽ 6.15വരെയും ദർശനം അനുവദിക്കും.നാളെ വെളുപ്പിന് 2.30ന് പടിഞ്ഞാറെ നട വഴി മാത്രമാണ് പ്രവേശനം. ധനുമാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന ഏകാദശിയാണ് സ്വർഗവാതിൽ ഏകാദശിയായി ആചരിക്കുന്നത്.അന്ന് വിശേഷാൽ പൂജകളും നടക്കും. രാത്രി 8ന് സിംഹാസന വാഹനത്തിൽ പദ്മനാഭ സ്വാമിയുടെയും നരസിംഹ മൂർത്തിയുടെയും തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിയുടെയും വിഗ്രഹങ്ങൾ എഴുന്നള്ളിച്ച് ശ്രീബലിയും നടക്കും.


Post Top Ad