എസ്എസ്എൽസി, പ്ലസ് ടു പരീക്ഷക്കുള്ള പാഠഭാഗങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 31, വ്യാഴാഴ്‌ച

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷക്കുള്ള പാഠഭാഗങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും


 എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന  വി​ദ്യാർത്ഥികൾ ഊന്നൽ നൽകേണ്ട പാഠഭാഗങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും. 40 ശതമാനം പാഠഭാഗങ്ങൾ  ഊന്നൽ നൽകികൊണ്ട്  ഈ പാഠഭാഗങ്ങളിൽ നിന്ന് തന്നെ പരമാവധി മാർക്കിനുള്ള ചോദ്യങ്ങളും തയ്യാറാക്കും.  നാളെ മുതൽ  സ്കൂളിലെത്തുന്ന വിദ്യാർഥികൾക്ക് മാതൃക ചോദ്യപേപ്പറുകൾ ലഭ്യമാക്കും.  ഉത്തരമെഴുതേണ്ടതിന്റെ ഇരട്ടി ചോദ്യങ്ങൾ ചോദ്യപേപ്പറിലുണ്ടാകും. സ്കൂളുകളിൽ റിവിഷനും നടത്തും. പാഠഭാഗങ്ങൾ നിശ്ചയിക്കാനുള്ള വിഷയാടിസ്ഥാനത്തിലുള്ള ശിൽപ്പശാല  എസ് സിഇആർടിയിൽ പൂർത്തിയായി.  ജനുവരി ആദ്യവാരത്തിൽ തന്നെ എസ്എസ്എൽസി പരീക്ഷക്കുള്ള ചോദ്യപേപ്പർ തയാറാക്കുന്നതിന്റെ മുന്നോടിയായുള്ള ശിൽപ്പശാല പരീക്ഷഭവനിൽ ആരംഭിക്കും. നാളെ മുതൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന  വി​ദ്യാർത്ഥികൾക്കായി സ്കൂളുകളിൽ ക്ലാസ് തുടങ്ങും.   സ്കൂളിലെത്തുന്ന കുട്ടികൾക്ക് രക്ഷാകർത്താക്കളുടെ സമ്മതപത്രം നിർബന്ധമാണ്. 
Post Top Ad