വിജയ് ചിത്രം 'മാസ്റ്റർ' റിലീസ് ജനുവരിയിൽ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 29, ചൊവ്വാഴ്ച

വിജയ് ചിത്രം 'മാസ്റ്റർ' റിലീസ് ജനുവരിയിൽ

 


പ്രേക്ഷകർ കാത്തിരിക്കുന്ന വിജയ് ചിത്രം 'മാസ്റ്റർ' റിലീസ് പൊങ്കലിനു തിയറ്ററുകളിൽ.  ചിത്രം ജനുവരി 13ന്  റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി നിർമാതാക്കൾ അറിയിച്ചു. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രിയുമായി വിജയ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.  തിയറ്ററുകൾ തുറക്കുന്ന മുറയ്ക്ക് അമ്പത് ശതമാനം പേരെ മാത്രമേ തമിഴ്നാട്ടിൽ തിയറ്ററിൽ അനുവദിക്കുള്ളൂവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു എന്നാൽ ഈ നിയന്ത്രണം മാറ്റി മുഴുവൻ ആൾക്കാരെയും പ്രവേശിപ്പിക്കണമെന്നുമാണ് വിജയ് ആവശ്യപ്പെട്ടിരിക്കുന്നത്.  ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.  

Post Top Ad