കിളിമാനൂർ കുന്നുമ്മേൽ റബ്ബർ ഗോഡൗണിൽ തീ പിടിത്തം ; വൻ നാശനഷ്ടം - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 29, ചൊവ്വാഴ്ച

കിളിമാനൂർ കുന്നുമ്മേൽ റബ്ബർ ഗോഡൗണിൽ തീ പിടിത്തം ; വൻ നാശനഷ്ടംകിളിമാനൂർ കുന്നുമ്മേൽ റോഡിൽ ഇസിഎച്ച്എസ് പോളി ക്ലിനിക്കിനു  സമീപത്തെ  താന്നിമൂട്ടിൽ റബ്ബേഴ്സ് ഗോഡൗണിൽ തീ പിടിത്തം. 21 ടൺ റബർ ഷീറ്റ്  കത്തി നശിച്ചു.  ഇന്നലെ പുലർച്ചെ 3 മണിക്കാണ് പുകപ്പുരയിൽ തീ പടർന്നു കത്തുന്നത് തൊഴിലാളികൾ കണ്ടത്.   ആറ്റിങ്ങൽ, കടയ്ക്കൽ, വെഞ്ഞാറമൂട്, ചെങ്കൽചൂള, കാട്ടാക്കട എന്നിവിടങ്ങളിൽ നിന്ന് എത്തിയ അഗ്നിശമന സേന മണിക്കൂറുകൾ നടത്തിയ ശ്രമങ്ങൾക്കൊടുവിൽ തീ നിയന്ത്രണ വിധേയമായി.  വെളുപ്പിന് കത്തിയ തീ മണിക്കൂറോളം നീണ്ടു നിന്നു. അഗ്നിശമന സേന ഉച്ചവരെ വെള്ളം ചീറ്റി തീ കെടുത്തി കൊണ്ടിരുന്നു. റബർഷീറ്റ് കത്തി തീരാതെ തീ കെടുത്താൻ കഴിയാത്തതിനാൽ  വൈകിട്ടോടെ മണ്ണ് കോരിയിട്ടാണ് കെടുത്തിയത്.  32 ലക്ഷം രൂപയുടെ ഷീറ്റും 70 ലക്ഷം രൂപ ചെലവിൽ നിർമിച്ച 4500 ചതുരശ്രയടി കെട്ടിടവുമാണ് അഗ്നിക്കിരയായത്.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad