കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആറ്റിങ്ങലിൽ സിഐറ്റിയുവിൻ്റെ പ്രകടനവും യോഗവും - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 15, ചൊവ്വാഴ്ച

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആറ്റിങ്ങലിൽ സിഐറ്റിയുവിൻ്റെ പ്രകടനവും യോഗവും
ഇന്ത്യൻ ജനതയ്ക്ക് അന്നമൂട്ടുന്ന കർഷകരുടെ ഐതിഹാസികസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആറ്റിങ്ങലിൽ സിഐറ്റിയു വിൻ്റെ പ്രതിഷേധം സംഘടിപ്പിച്ചു.  കെ.എസ്.ആർ.റ്റി.സി ജംഗ്ഷനിൽ ചേർന്ന പ്രതിഷേധ   യോഗം സി ഐ റ്റി യു സംസ്ഥാന കമ്മറ്റിയംഗം ആർ.രാമു ഉദ്ഘാടനം നിർവഹിച്ചു.   സംസ്ഥാന കമ്മറ്റിയംഗം ആർ.സുഭാഷ്, ജില്ലാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ജില്ലാ കമ്മറ്റിയംഗം സി.പയസ് എം.മുരളി തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.  ജി വ്യാസൻ, സി.എസ്.അജയകുമാർ, എസ്.ജോയി, രാജീവ് ,രവീന്ദ്രൻ നായർ, ആർ.പി.അജി, ജഗന്നാഥൻ, എ. അൻഫർ, ബൈജു, പ്രവീൺ എന്നിവർ കച്ചേരി നടയിൽ നിന്നാരംഭിച്ച പ്രകടനത്തിന് നേതൃത്വം നൽകി.
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad