ഇന്ന് ശബരിമലയിൽ മണ്ഡല പൂജ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 26, ശനിയാഴ്‌ച

ഇന്ന് ശബരിമലയിൽ മണ്ഡല പൂജ

 


ഇന്ന് ശബരിമലയിൽ  മണ്ഡല പൂജ. മണ്ഡല തീർഥാടന കാലത്തിന് പരിസമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡല പൂജ ഉച്ചക്ക് പതിനൊന്ന് നാല്‍പ്പതിനും പന്ത്രണ്ട് ഇരുപതിനും മധ്യേയുള്ള മിഥുനം രാശിയിലാണ്. രാത്രി ഹരിവരാസനം പടി നട അടക്കുന്നതോടെ ഈ വർഷത്തെ മണ്ഡല കാലത്തിനു സമാപനമാകും.  നൂറ് കണക്കിന് തീര്‍ത്ഥാടകരുടെ    ശരണം വിളികളാല്‍ മുഖരിതമായ  ഭക്തി നിർഭരമായ അന്തരീക്ഷത്തില്‍ ഇന്നലെ  അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാര്‍ത്തി    മഹാ ദീപാരാധന നടത്തി.  ജനുവരി  14 നാണ് മകരവിളക്ക്.  മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ഡിസംബര്‍ മുപ്പതിന് ശബരിമല നടതുറക്കും.  ശബരിമല ദർശനത്തിനു എത്തുന്ന  തീര്‍ത്ഥാടകര്‍ക്ക് ആര്‍ റ്റി പി സി ആര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാണ്.  

Post Top Ad