മനോന്മണി കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റു - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 30, ബുധനാഴ്‌ച

മനോന്മണി കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റു

 


കിഴുവിലം ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ   മനോന്മണി    പ്രസിഡന്റ്  സ്ഥാനത്തേക്ക്                 തെരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പിലൂടെയാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.   എൽ ഡി എഫ് സ്ഥാനാർഥിയായ മനോന്മണിക്ക് 12   വോട്ടും 4 വോട്ട്  യു ഡി എഫ് സ്ഥാനാർഥിയായ വത്സല കുമാരിക്കും   ലഭിച്ചു. രണ്ട് വോട്ട് അസാധുവായി. ബി ജെ പി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്നു.    12 അംഗങ്ങളുടെ പിന്തുണയോടെയാണ്   മനോന്മണി  പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കിഴുവിലം ഗ്രാമപഞ്ചായത്ത് വരണാധികാരിയായ മനോജിന്റെ  നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.  വരണാധികാരിയിൽ നിന്നും പ്രതിജ്ഞ  ഏറ്റു ചൊല്ലി    മനോന്മണി  പ്രസിഡണ്ട് സ്ഥാനത്തേക്ക് അധികാരമേറ്റു.  



Post Top Ad