ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനെത്തുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദേശം ഒഴിവാക്കി കളക്ടറുടെ ഉത്തരവ്. ദർശനത്തിനെത്തുന്നവരിൽ രോഗ ലക്ഷണമുള്ളവർ മാത്രം പരിശോധന നടത്തിയാൽ മതി. കൂടാതെ 25 വിവാഹങ്ങൾ മാത്രമേ നടത്താവൂ എന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. ഒരു ദിവസം വിവാഹ സംഘങ്ങൾ അടക്കം 2000 പേർക്ക് ദർശനാനുമതി നൽകിയിട്ടുണ്ട്. എത്ര വിവാഹം വേണം, എത്ര പേർക്ക് ദർശനം നൽകണം എന്നുള്ള തീരുമാനമെടുക്കേണ്ടത് ദേവസ്വമാണ്. നിബന്ധനകളിൽ ഇളവു വരുത്തണം എന്നാവശ്യപ്പെട്ട് ദേവസ്വം കലക്ടർക്ക് കത്തു നൽകി. ഈ സാഹചര്യത്തിലാണ് ദർശനം പഴയപടി ആക്കിയത്.