പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ ആര്‍ ഹേലി അന്തരിച്ചു. - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 13, ഞായറാഴ്‌ച

പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ ആര്‍ ഹേലി അന്തരിച്ചു.


തിരുവനന്തപുരം : പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ ആര്‍ ഹേലി അന്തരിച്ചു. കൃഷി വകുപ്പ് മുന്‍ ഡയറക്ടറായിരുന്നു ഇദ്ദേഹം. കേരള കാര്‍ഷിക നയരൂപീകരണം സമിതി അംഗമായിരുന്നു. ആലപ്പുഴയിലെ മകളുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.


കേരളത്തില്‍ ഫാം ജേര്‍ണലിസത്തിന്റെ ഉപജ്ഞാതാവാണ് ഇദ്ദേഹം. കൃഷിയെ ജനകീയ പ്രസ്ഥാനം ആക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചിരുന്നു. ആറ്റിങ്ങല്‍ സ്വദേശിയായ ഹേലി,1989 ല്‍ കൃഷി വകുപ്പ് ഡയറക്ടറായി വിരമിക്കുകയുണ്ടായി. കേരള കാര്‍ഷികന്‍ മാസികയുടെ ആദ്യകാല പത്രാധിപരില്‍ ഒരാളാണ്.


ബാംഗ്ലൂരിലെ ഹെബ്ബാല്‍ കാര്‍ഷിക കോളേജില്‍ നിന്നും ബിരുദം നേടിയ ഹേലി, റബ്ബര്‍ ബോര്‍ഡില്‍ ജൂനിയര്‍ ഓഫീസറായും തിരുകൊച്ചി കൃഷി വകുപ്പില്‍ കൃഷി ഇന്‍സ്‌പെക്ടര്‍ ആയും മല്ലപ്പള്ളിയില്‍ അഗ്രിക്കള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറായും ജോലി ചെയ്തിരുന്നു.

തിരുവനന്തപുരത്ത് ആറ്റിങ്ങലിൽ സാമൂഹ്യ സാംസ്ക്കാരിക  രാഷ്‌ട്രീയ രംഗങ്ങളിൽ ശ്രദ്ധേയനായിരുന്ന - ശ്രീ: P.M. രാമന്റെയും അദ്ധ്യാപികയായിരുന്ന ശ്രീമതി.എം. ഭാരതിയുടെയും മകനാണ് R. ഹേലി. ഹേലി എന്നാൽ സൂര്യൻ എന്നാണർത്ഥം. അതേ അക്ഷരാർത്ഥത്തിൽ അത് യാഥാർത്ഥ്യമായി. കാർഷിക വിജ്ഞാന വ്യാപന രംഗത്ത്

ഒരു പുരുഷായുസ്സിലെ സൂര്യശോഭയാർന്ന പ്രവർത്തനത്തിലൂടെ ഒരു ഉദാത്ത മാതൃകയും അടയാളക്കുറിയുമാണ് ഈ മഹനീയ വ്യക്‌തിത്വം. ഭാരതത്തിന്റെ പരമോന്നത പത്മ പുരസ്കാരത്തിന് സർവഥാ യോഗ്യനായ ഇദ്ദേഹത്തിന് എന്തുകൊണ്ടോ അത് ലഭ്യമായില്ല. കൃഷിയെ സ്നേഹിക്കുന്ന മണ്ണിന്റെ നൻമ തിരിച്ചറിയുന്നവർ മനസ്സിന്റെ മനസ്സിൽ അദ്ദേഹത്തിന് പത്മ പുരസ്ക്കാരം എന്നേ സമർപ്പിച്ചു കഴിഞ്ഞു !!ആകാശവാണിയുടെ ശബ്ദശേഖരത്തിൽ R.ഹേലിയുടെ ശബ്ദവും കാലാതിവർത്തിയായി ഉണ്ടാകും! അദ്ദേഹത്തിന്റെ 4 മണിക്കൂർ ദൈർഘ്യമുള്ള അഭിമുഖം ശബ്ദലേഖനം ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്.

Post Top Ad