പ്രേംനസീർ സുഹൃത് സമിതിയുടെ ജനസേവകർമ്മ പുരസ്ക്കാരം ഡെപ്യൂട്ടി സ്പീക്കർ വി.ശശിക്ക് - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 24, വ്യാഴാഴ്‌ച

പ്രേംനസീർ സുഹൃത് സമിതിയുടെ ജനസേവകർമ്മ പുരസ്ക്കാരം ഡെപ്യൂട്ടി സ്പീക്കർ വി.ശശിക്ക്

 


പ്രേംനസീർ സുഹൃത് സമിതിയുടെ ഈ വർഷത്തെ ജനസേവകർമ്മ പുരസ്‌കാരത്തിന്  ഡെപ്യൂട്ടി സ്പീക്കർ വി.ശശി അർഹനായി. 10001 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ജൂറി ചെയർമാൻ ഡോ.എം.ആർ.തമ്പാൻ  പുരസ്‌കാര പ്രഖ്യാപനം നടത്തി.  ചിറയിൻകീഴ് നിവാസികളുടെ ചിരകാല സ്വപ്നമായ പ്രേംനസീർ സ്മാരക സാംസ്കാരിക നിലയം യാഥാർത്ഥ്യമാക്കിയത് കണക്കിലെടുത്താണ് പുരസ്ക്കാരം നൽകുന്നത്. പ്രേംനസീറിൻ്റെ മുപ്പത്തിരണ്ടാം ചരമവാർഷിക ദിനമായ  ജനുവരി 15ന് വൈകുന്നേരം 6.30ന് തിരുവനന്തപുരത്ത്  വച്ച് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.രാജു പുരസ്ക്കാരം സമർപ്പിക്കുമെന്ന് സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad