വോട്ടര്‍പട്ടികയില്‍ പേര് ചേർക്കാൻ ഇന്ന് കൂടി അവസരം - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 31, വ്യാഴാഴ്‌ച

വോട്ടര്‍പട്ടികയില്‍ പേര് ചേർക്കാൻ ഇന്ന് കൂടി അവസരം


നിയമസഭാ തെരഞ്ഞെടുപ്പിനുള്ള  വോട്ടര്‍പട്ടികയില്‍  പേര് ചേർക്കാൻ  ഇന്ന് കൂടി അവസരം.  അന്തിമ വോട്ടര്‍ പട്ടിക ജനുവരി 20ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. വോട്ടര്‍പട്ടികയില്‍   പേരുചേര്‍ക്കുന്നതിനും മാറ്റംവരുത്താനും www.voterportal.eci.gov.in സന്ദര്‍ശിക്കണം. വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ മൊബൈല്‍ ആപ് വഴിയും പേരുചേര്‍ക്കാം. പട്ടികയില്‍ പേരുണ്ടോ എന്ന് www.ceo.kerala.gov.in വഴി പരിശോധിക്കാൻ കഴിയും. 


ജനുവരി 20ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചാലും പേരുചേര്‍ക്കുന്ന പ്രക്രിയ തുടരും. 2021 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് തികയുന്നവരെ മുഴുവന്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് കമ്മീഷന്റെ  ലക്ഷ്യം. വ്യാഴാഴ്ചയ്ക്കുശേഷം ചേര്‍ക്കുന്നവരുടെ പേരുകൂടി ഉള്‍പ്പെടുത്തി നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനതീയതിക്ക് 10 ദിവസം മുമ്പ് സപ്ലിമെന്ററി ലിസ്റ്റ് പ്രസിദ്ധീകരിക്കും. 

Post Top Ad