രാജ്യാന്തര ചലച്ചിത്രമേളയിൽ ആറ് മലയാള സിനിമകൾ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 19, ശനിയാഴ്‌ച

രാജ്യാന്തര ചലച്ചിത്രമേളയിൽ ആറ് മലയാള സിനിമകൾ

 
ഇന്ത്യയുടെ 51-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള പനോരമ ചിത്രങ്ങളിൽ മലയാളത്തിൽ നിന്നും ആറ് സിനിമകൾ.  23 കഥാചിത്രങ്ങളും (ഫീച്ചര്‍ സിനിമകള്‍) 20 കഥേതര ചിത്രങ്ങളും (നോണ്‍ ഫീച്ചര്‍) അടങ്ങുന്നതാണ് ഇത്തവണത്തെ പനോരമ. മലയാളത്തില്‍ നിന്ന് അഞ്ച് ഫീച്ചര്‍ ചിത്രങ്ങളും ഒരു നോണ്‍ ഫീച്ചര്‍ ചിത്രവും രാജ്യാന്തര ചലച്ചിത്രമേളയിൽ ഇടം നേടിയിട്ടുണ്ട്. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് ലിസ്റ്റ് പ്രഖ്യാപിച്ചത്. 


അന്‍വര്‍ റഷീദിന്‍റെ 'ട്രാന്‍സ്', സിദ്ദിഖ് പരവൂരിന്‍റെ 'താഹിറ', നിസാം ബഷീറിന്‍റെ 'കെട്ട്യോളാണ് എന്‍റെ മാലാഖ', പ്രദീപ് കാളിപുറയത്തിന്‍റെ 'സേഫ്', മുഹമ്മദ് മുസ്‍തഫയുടെ 'കപ്പേള' എന്നിവയാണ് ഫീച്ചര്‍ വിഭാഗം പനോരമയിലേക്ക് ഇടം പിടിച്ച  മലയാള ചലച്ചിത്രങ്ങൾ. ശരണ്‍ വേണുഗോപാലിന്‍റെ 'ഒരു പാതിരാസ്വപ്നം പോലെ' നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്നും ഇടംപിടിച്ച ചിത്രം. 'കപ്പേള'യെ ഉള്‍പ്പെടുത്തിയിരിക്കുന്നത് മുഖ്യധാരാ സിനിമാ വിഭാഗത്തിലാണ്. 

Post Top Ad