ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപ്പറേഷൻ മേയറായി അധികാരമേറ്റു. എൽ ഡി എഫ് സ്ഥാനാർഥി ആര്യ 54 വോട്ടുകൾ നേടിയാണ് മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എൻ.ഡി.എ സ്ഥാനാർഥി സിമി ജ്യോതിഷിനു 35 വോട്ടുകളും യു.ഡി.എഫ് സ്ഥാനാർഥി മേരി പുഷ്പത്തിനു 9 വോട്ടുകളുമാണ് ലഭിച്ചത്. 99 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയപ്പോൾ ഒരു വോട്ട് അസാധുവായി. ക്വാറനൈറെനിലായതിനാൽ ഒരംഗത്തിന് വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ല.