കടയ്ക്കാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 25, വെള്ളിയാഴ്‌ച

കടയ്ക്കാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ

കടയ്ക്കാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ. മണമ്പൂർ കുളമുട്ടം വൻകടവ് പുത്തൻവീട്ടിൽ സുന്ദരേശന്റെ മകൻ മൊണ്ടി സാബു എന്ന് വിളിക്കുന്ന സാബു (51) ആണ് പീഡന കേസിൽ അറസ്റ്റിലായത്. കുട്ടികളുടെ മാതാപിതാക്കൾ സ്ഥലത്തില്ലാതിരുന്ന സമയം കുട്ടികളെ വീടിൻറെ ടെറസിനു മുകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഈ സമയം കുട്ടികളുടെ അമ്മൂമ്മ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മുൻപ് പലവട്ടം ഇത്തരത്തിൽ കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വീണ്ടും കുട്ടികളുടെ വീട്ടിൽ എത്തിയ ഇയാൾ കുട്ടികളോട് മുകളിൽ കൊണ്ടുപോയി കോവയ്ക്കാ പറിച്ചു തരാമെന്ന് പറഞ്ഞെങ്കിലും കുട്ടികൾ പോകാൻ കൂട്ടാക്കിയില്ല. തുടർന്ന് കുട്ടികളോട് അമ്മൂമ്മ കാര്യം തിരക്കിയപ്പോഴാണ് മൂത്തകുട്ടി ഈ വിവരങ്ങൾ പറയുന്നത്. തുടർന്ന് വിവരം കടയ്ക്കാവൂർ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. കടയ്ക്കാവൂർ എസ്. ഐ വിനോദ് വിക്രമാദിത്യൻ, എസ്.സി.പി.ഒമാരായ ബിനോയ്, ജോതിഷ്, ഷിബു, ജി.എസ്.ഐ മുകുന്ദൻ, മാഹിൻ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad