നെടുമങ്ങാട് കഞ്ചാവുമായി രണ്ടുപേർ പിടിയിൽ - EC Online TV

Breaking

Post Top Ad


2020, ഡിസംബർ 15, ചൊവ്വാഴ്ച

നെടുമങ്ങാട് കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

 


നെടുമങ്ങാട്  ചുള്ളിമാനൂരില്‍ കഞ്ചാവുമായി രണ്ടുപേർ  പിടിയിൽ. ചുള്ളിമാനൂര്‍ സ്വദേശി റാഷിദ്, പുത്തന്‍പാലം സ്വദേശി ഷിനു എന്നുവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ റാഷിദിന്റെ വീട്ടിൽ നിന്നും വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന രണ്ടുകിലോ കഞ്ചാവ് കണ്ടെടുത്തു.   തെങ്കാശിയില്‍ നിന്ന് ബൈക്കിലാണ് കഞ്ചാവ് എത്തിച്ചത്. ചെറിയ പൊതികളാക്കി കാട്ടാക്കട, കല്ലറ, പാലോട് മേഖലകളില്‍ വില്‍ക്കാനായിരുന്നു ശ്രമം. റാഷിദിന്‍റെ വീട്ടില്‍ പരിചയമില്ലാത്ത ആള്‍ക്കാര്‍ സ്ഥിരമായി വരുന്നതില്‍ സംശയം തോന്നി അയല്‍വാസികള്‍ എക്സൈസില്‍ വിവരം അറിയിച്ചതിനെ തുടർന്ന്  റാഷിദിന്റെ വീട്ടിൽ   എക്സൈസ്  സംഘം നടത്തിയ പരിശോധനയിലാണ്  കഞ്ചാവ് കണ്ടെത്തിയത്. നാളെ ഗൾഫിൽ പോകാനിരിക്കെയാണ് റാഷിദ് എക്സൈസ് പിടിയിലായത്. 


തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച് തുടർച്ചയായി വൻതോതിലുള്ള ലഹരിമരുന്നുകൾ പിടിച്ച സാഹചര്യത്തിൽ,  തെക്കൻ കേരളത്തിലേക്ക് വലിയ രീതിയിൽ ലഹരിമരുന്നുകളെത്തിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Post Top Ad